സൌഹൃദത്തൂവലുമായി എപ്പോഴോ നീയെന്‍
അരികില്‍ വന്നു.
ഒരു കൈത്താങ്ങായി എന്നും കൂടെ നിന്നു ...
സ്വപ്നത്തിന്‍ ജാലകം തുറന്നു
ഒരു കൈത്താങ്ങായി എന്നും കൂടെ നിന്നു ...
സ്വപ്നത്തിന്‍ ജാലകം തുറന്നു
പകപ്പോടെ ഞാന്‍ നില്‍ക്കവേ..
ഒരു കുഞ്ഞു കാറ്റായി ചാരെയെത്തിയെന്‍കൂടെ,
അകലങ്ങളില്‍പ്പോലും കൂട്ടു വന്നു.. പുഴയുമീ ,പൂക്കളും ,നീലവാനുമീ നിലാവും
എല്ലാമെനിക്കായി കാട്ടിത്തന്നു...
നിന്‍ വിരല്‍ത്തുമ്പില്‍ പിടിച്ചു ഞാന്‍
ദേശങ്ങളൊക്കെ സഞ്ചരിച്ചു,
നിന്‍ കണ്ണുകളിലൂടെല്ലാം പരിചയിച്ചു .
പിന്നെപ്പോഴോ ,മൌനമാം ചെപ്പിലൊളിച്ചു
നീയെങ്ങോ പോയി മറഞ്ഞു...
അക്ഷര സൌഹൃദങ്ങള്‍ക്ക് മീതെ ഞാനുമെന്‍
സ്വപ്നങ്ങളും ,കുഞ്ഞു മയില്‍പ്പീലിക്കുഞ്ഞുങ്ങളുമിവിടെ തനിച്ചിരുന്നു ...!
പിന്നെപ്പോഴോ ,മൌനമാം ചെപ്പിലൊളിച്ചു
നീയെങ്ങോ പോയി മറഞ്ഞു...
അക്ഷര സൌഹൃദങ്ങള്‍ക്ക് മീതെ ഞാനുമെന്‍
സ്വപ്നങ്ങളും ,കുഞ്ഞു മയില്‍പ്പീലിക്കുഞ്ഞുങ്ങളുമിവിടെ തനിച്ചിരുന്നു ...!
!

No comments:
Post a Comment